സാധാരണക്കാരെ കുരുക്കിയ സ്ത്രീധനം
കൂട്ടുകാരെ ഇന്ന് നമ്മുടെ സമൂഹത്തിലെ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് 'സ്ത്രീധനം '. സമ്പന്നർ കാണിക്കുന്ന ആർഭാടം മൂലം പ്രതിസന്ധിയിലാക്കുന്നത് സാധാരണക്കാരാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ് എങ്കിലും ധാരാളം സ്ത്രീധനം വാരിക്കോരി കൊടുത്താണ് ഓരോ വിവാഹവും ഇന്ന് നടക്കുന്നത്. സാധാരണ കുടുംബത്തിലെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിൽ പോലും സ്ത്രീധനത്തിന്റെ കരണത്താൽ പല വിവാഹാലോചനയും മുടങ്ങുന്നുണ്ട്. എന്നാൽ വിവാഹത്തിന് ശേഷവും സ്ത്രീധനത്തിന്റെ പേരിൽ പല വീടുകളിലും ഇതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. ധാരാളം സ്ത്രീധനം കൊടുത്തു വിടുന്ന പെൺകുട്ടികൾക്ക് പോലും ഭർത്തൃഗൃഹത്തിൽ സ്ത്രീധന പീഡനം നേരിടേണ്ടി വരുന്നുണ്ട്. പെണ്ണിനു മേൽ വില പറയുന്ന ഒരു രീതിയിലാണ് നമ്മുടെ സമൂഹം മുന്നോട്ടു പോകുന്നത്. ഒരു പെൺകുട്ടിക്ക് സുരക്ഷിതമായി ജീവിക്കണമെങ്കിൽ അവളോളം പൊന്നും പണവും കൊടുത്താൽ മാത്രമേ ഭർത്യ - ഗ്രഹത്തിൽ കഴിയാൻ പറ്റൂ എന്നൊരു അവസ്ഥയാണ്. എന്നാൽ സ്ത്രീധന മോഹികൾ അല്ലാത്ത പുരുഷന്മാരും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ ഒരു ഏകോപന രീതി ഉണ്ടാവണം എന്നാണ് നമ്...